തിരുവനന്തപുരം: പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു.പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയതായിരുന്നു സൈമൺ.കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിൽ ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം.റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു.
