തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ രണ്ടാംഘട്ട ചർച്ചയുമായി സർക്കാർ. മന്ത്രിതലത്തിൽ നടത്തിയ ആദ്യചർച്ച പരാജയപ്പെട്ടതോടെയാണ് അനുനയനീക്കത്തിന് സർക്കാർ തയ്യാറായത്. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചർച്ച. നിയമസഭ തീരുന്ന മുറയ്ക്ക് ഇന്ന് ചർച്ച നടത്താനാണ് നീക്കം. എന്നാൽ രണ്ട് മന്ത്രിമാർക്കും സൗകര്യപ്രദമായ സമയം ലഭിച്ചില്ലെങ്കിൽ ചർച്ച നാളത്തേക്ക് മാറ്റിവയ്ക്കാൻ സാദ്ധ്യതയുണ്ട്. മേയർ ആര്യാ രാജേന്ദ്രന്റെ രാജിയല്ലാതെ മറ്റൊരു അനുനയ നീക്കത്തിനും തയ്യാറല്ലെന്ന് ബി.ജെ.പിയും യു.ഡി.എഫും നിലപാട് സ്വീകരിച്ചതോടെയാണ് ആദ്യ ചർച്ച പരാജയപ്പെട്ടത്.
