മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ അജിത് അന്തരിച്ചു

IMG_20221215_090733_(1200_x_628_pixel)

 

തിരുവനന്തപുരം:മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററുമായ നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ കെ അജിത് (56) അന്തരിച്ചു. എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. വ്യാഴം രാവിലെ എട്ടു മുതൽ പത്തുവരെ കാക്കനാടെ മീഡിയ അക്കാദമി ക്യാമ്പസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെൻ്ററിലും പൊതുദർശനമുണ്ടാകും. സംസ്കാരം വെള്ളി വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ശോഭ അജിത് (ടെലികാസ്റ്റിങ് ഓപ്പറേറ്റർ , ഏഷ്യാനെറ്റ് ).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!