കിളിമാനൂരിൽ വനിതാ ഡോക്ടറെ അപമാനിക്കാൻ ശ്രമം, പ്രതി പിടിയിൽ

IMG_20221215_152413_(1200_x_628_pixel)

കിളിമാനൂർ:കിളിമാനൂരിൽ വനിതാ ഡോക്ടറെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്ത മദ്ധ്യവയസ്കൻ അറസ്റ്റിൽ. നഗരൂർ, കടവിള , പുല്ലുതോട്ടം വിളയിൽ പുത്തൻവീട്ടിൽ നിന്നും ചാരുപാറ, തയ്യിങ്കളി കുന്നിൽ വീട്ടിൽ മനോഹരൻ എന്ന് വിളിക്കുന്ന ശശികുമാർ (57) ആണ് പിടിയിലായത്. ഇന്നു രാവിലെ 8.10 നായിരുന്നു സംഭവം. എം.സി റോഡിൽ സിവിൽസ്റ്റേഷനു സമീപം ബസിൽ നിന്നിറങ്ങി റോഡു വശത്തുകൂടി നടന്നു വരികയായിരുന്ന വനിതാ ഡോക്ടറെ എതിർവശത്തുകൂടി നടന്നുവരിയായിരുന്ന പ്രതി കയ്യിൽ കടന്നു പിടിച്ച് മാനഹാനി വരുത്താൻ ശ്രമിക്കുകയും യുവതി കയ്യിൽ കരുതിയിരുന്ന കുട ഉപയോഗിച്ച് പ്രതിരോധിയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി ആക്രമിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് കിളിമാനൂർ പോലീസ് സ്ഥലത്തുകയും പ്രദേശത്ത് തിരച്ചിൽ നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. റൂറൽ എസ്പി ശില്പാ.ഡി ഐപിഎസിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി.ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച് ഒ എസ്. സനൂജ്, എസ് ഐമാരായ വിജിത്ത്.കെ.നായർ, സുനിൽകുമാർ , എഎസ് ഐ ഷജിം, എസ് സിപിഒ ഷംനാദ്, സിപിഒ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!