ആറ്റിങ്ങൽ ഗേൾസിലെ പുതിയ ബഹുനില കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

IMG-20221215-WA0110

 

ആറ്റിങ്ങൽ: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പുത്തൻ കോഴ്‌സുകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒ. എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. മൂന്ന് നിലകളിലായി 13 ക്ലാസ് മുറികളോടുകൂടിയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

 

എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. 13 ക്ലാസ് മുറികൾ, രണ്ട് ഹാളുകൾ, ഒരു സ്റ്റാഫ്‌ റൂം, ഓരോ നിലയിലും ശുചീമുറികൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. മൂന്നരക്കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയായി 1896 വിദ്യാർഥിനികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസിധരൻ പിള്ള, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular