പോക്സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; സിഐയ്ക്കെതിരെ കേസ്, കൂടുതൽ വിവരങ്ങൾ പുറത്ത്…

IMG_20221215_231119

വർക്കല: പോക്സോ കേസ് പ്രതിയായ 27-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പോലീസുകാരനെതിരേ കേസെടുത്തു. തിരുവനന്തപുരം അയിരൂർ മുൻ സി.ഐ ജയസനിലിനെതിരേയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സി.ഐ വീട്ടിനുള്ളിൽവെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. മറ്റൊരു കേസിൽ നിലവിൽ സസ്പെൻഷനിലാണ് ജയസനിൽ.പ്രതിയുടെ സഹോദരുമായുള്ള വീഡിയോ കോളിൽ പ്രതിയെ സി ഐ പ്രതിയെ ചുംമ്പിക്കുന്ന രംഗങ്ങൾ പുറത്ത് വന്നിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം പോക്സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിലാണ് പോലീസുകാരൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കാര്യം പ്രതി വെളിപ്പെടുത്തിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതി അയിരൂർ സ്റ്റേഷനിലെത്തി പരാതിയും നൽകി. ഇതേതുടർന്നാണ് സ്റ്റേഷനിലെ തന്നെ മുൻ എസ്.എച്ച്.ഒ ജയസനിലിനെതിരേ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!