ഐഎഫ്എഫ്കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തിന് കൂവല്‍

IMG_20221216_214905_(1200_x_628_pixel)

തിരുവനന്തപുരം :രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്കെ) സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തിന് കൂവല്‍. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്കു സീറ്റ് കിട്ടാത്തതിലെ പ്രതിഷേധമാണ് സമാപനചടങ്ങില്‍ ഡെലിഗേറ്റുകള്‍ അറിയിച്ചത്. കൂവൽ പ്രതീക്ഷിച്ചതാണെന്നും കൂവിതോല്‍പ്പിക്കാനാകില്ലെന്നും രഞ്ജിത് മറുപടി നല്‍കി.‘കൂവലൊന്നും പുത്തരിയല്ല. 1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമ തിയറ്ററുകളിൽ വരും. അന്ന് എത്രപേർ കാണുമെന്ന് നമുക്ക് നോക്കാം.’– രഞ്ജിത്ത് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!