മത്സര പരീക്ഷാപരിശീലനത്തിന് ധനസഹായം, അപേക്ഷ ക്ഷണിച്ചു

clearing-ccna-certification-top-study-tips-for-exam-rar272-article

തിരുവനന്തപുരം :എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 2022-2023 ന്റെ ഭാഗമായി പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒ ബി സി) ഉദ്യോഗാർത്ഥികൾക്ക് മത്സരപരീക്ഷ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിംഗ് സർവീസ്, ഗേറ്റ്/മാറ്റ്, യു ജി സി/നെറ്റ് /ജെ ആർ എഫ് തുടങ്ങിയ വിവിധ മത്സര/യോഗ്യതാ പരിശീലനങ്ങൾക്ക് ധനസഹായത്തിനു അപേക്ഷിക്കാം. അപേക്ഷകൾ www.egrantz.kerala.gov.in എന്ന ഓൺലൈൻ സ്കോളർഷിപ്പ് പോർട്ടൽ മുഖേനയാണ് സമർപ്പിക്കേണ്ടതെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി പത്ത്. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനത്തിന് www.bcdd.kerala.gov.in. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0474 2914417.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!