തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി. ഇന്നലെ അർധരാത്രിയാണ് സംഘർഷമുണ്ടായത്. തമ്പാനൂരിലെ ബാറിൽനിന്ന് ആരംഭിച്ച സംഘർഷം ആശുപത്രിയിലെത്തുകയായിരുന്നു.
ബാറിലെ സംഘർഷത്തിനിടെ രണ്ടുപേർക്ക് പരുക്കേറ്റിരുന്നു. ഇവർ ചികിത്സ തേടി ആശുപത്രിയിലെത്തി. ഇതിനിടെ, ബാറിൽ വച്ച് മർദിച്ച സംഘം ആശുപത്രിയിലുമെത്തുകയായിരുന്നു. ഇവിടെ നിന്ന് പിരിഞ്ഞു പോയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുവച്ചും സംഘർഷമുണ്ടാക്കി. സംഭവത്തിൽ പരാതി നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
