ലഹരിക്കെതിരെ സെക്രട്ടേറിയറ്റ് അസോസിയേഷൻ്റെ ഒരായിരം ഗോൾ

IMG-20221217-WA0068

 

തിരുവനന്തപുരം:’ലഹരിക്കെതിരെ ഒരായിരം ഗോളുകൾ ‘ പോസ്റ്റിലേക്ക് പായിച്ച് കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷൻ.ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായാണ് ലോകഫുട്ബോൾ മേളയുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റ് അസോസിയേഷൻ മൂന്നു ദിവസത്തെ വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.സെക്രട്ടേറിയറ്റിലെ ഗേറ്റുകൾക്കു സമീപം സ്ഥാപിച്ച താൽക്കാലിക ഗോൾ പോസ്റ്റിലേക്ക് ജീവനക്കാരും സെക്രട്ടേറിയറ്റിലെത്തുന്ന സന്ദർശകരും ഉൾപ്പെടെയുള്ളവർ ഗോൾ പായിക്കുകയായിരുന്നു.വ്യാഴാഴ്ച തുടങ്ങിയ പരിപാടിയിൽ ഓരോ ദിവസം കഴിഞ്ഞപ്പോഴും ജീവനക്കാർ ഉത്സാഹത്തോടെ പങ്കെടുത്തു.

ഇന്നലെ നടന്ന സമാപന പരിപാടി ലോക ബോക്സിംഗ് താരവും മേജർ ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ.സി ലേഖ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം ജെ.എസ് അഖിൽ, കെ എസ് യു ജില്ലാ പ്രസിഡന്റ് സൈതലി കായ്പാടി ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. അസോസിയേഷൻ ഭാരവാഹികളായ എം എസ് ജ്യോതിഷ്,
സി എസ് ശരച്ചന്ദ്രൻ, കെ എസ് ഹാരിസ്, സജീവ് പരിശവിള, ആർ.രഞ്ജിത്, നൗഷാദ് ഹുസൈൻ എ , എൻ.പ്രസീന ,പാത്തുമ്മ, ബി എസ് .ജയശ്രീ, ശ്രീലക്ഷമി, സുശീൽ കുമാരി ,ജയകുമാർ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!