റെന്‍റ് എ കാറിന്‍റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ

IMG_20221217_223634_(1200_x_628_pixel)

 

തിരുവനന്തപുരം: റെന്‍റ് എ കാറിന്‍റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ
ഒരാൾ അറസ്റ്റിൽ. ചിറയിൻകീഴ് ഇടയ്ക്കോട് പൂവക്കോട്ട് വീട്ടിൽ അക്ഷയ് മോഹൻ (23) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.23 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ക്രിസ്മസ് ന്യൂ ഈയർ പ്രമാണിച്ച് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ടാറ്റാ പഞ്ച് കാറിൽ വിൽപ്പനയ്ക്കായി കടത്തികൊണ്ടു വന്ന മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ അമ്പലമുക്ക് ഭാഗത്ത്‌ നിന്നുമാണ് ഇയാൾ പിടിയിലായത്. അവനഞ്ചേരി ഭാഗത്ത്‌ റെന്‍റ് എ കാർ ബിസിനസ് നടത്തിവരുന്ന ഇയാൾ വളരെ നാളുകളായി ഈ മേഖലയിൽ മയക്കുമരുന്ന് കച്ചവടം നടത്തുകയും സ്വന്തമായി ഉപയോഗിച്ച് വരുന്ന ആളുമാണ്. ഈ മേഖലയിലെ ചില ചെറുപ്പക്കാർ ഇയാളുടെ ഇരകളാണെന്നു പറയപ്പെടുന്നു. സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവിനോടൊപ്പം പ്രിവന്‍റീവ് ഓഫീസർമാരായ അശോക് കുമാർ, അനിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സുരേഷ് ബാബു, ആരോമൽരാജൻ, രതീഷ് മോഹൻ, അക്ഷയ് സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ മഞ്ജു വർഗീസ്, ഡ്രൈവർമാരായ അനിൽ കുമാർ, ബിജു എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular