പുതുവര്‍ഷാഘോഷം; ലഹരി ഉപയോഗം തടയാന്‍ സംസ്ഥാനത്ത് സ്‌പെഷ്യല്‍ ഡ്രൈവ്

1200-kerala-covid-police.jpg.image.845.440

തിരുവനന്തപുരം: പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്. ന്യൂ ഇയര്‍ ആഘോഷത്തില്‍ ലഹരി ഉപയോഗം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേസുകളില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ശക്തമായി നടക്കുന്നുണ്ട്. ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷല്‍ ഡ്രൈവുകള്‍ നടക്കുന്നതായും അനില്‍കാന്ത് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!