തിരുവനന്തപുരം: പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികളെ കടന്നു പിടിച്ച സംഭവത്തിൽ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളാണെന്നു പൊലീസ്. കഴിഞ്ഞ വര്‍ഷം ഇയാൾ പേരൂര്‍ക്കടയിൽ പെണ്‍കുട്ടിയെ കടന്നുപിടിച്ചിരുന്നു. മെഡിക്കല്‍ കോളജിന് സമീപം നടുറോഡില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച സംഭവത്തിലും ഇയാൾ തന്നെയാണ് പ്രതി.ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. നവംബര്‍ 26 നാണ് പണ്ഡിറ്റ് കോളനിയിൽ ഇയാൾ പെണ്‍കുട്ടിയെ ആക്രമിച്ചത്.
പ്രതി സ്ഥിരം സഞ്ചരിക്കുന്നത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കിലാണ്. നമ്പര്‍ വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള ചില ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
