തിരുവനന്തപുരം: മോഡൽ സ്കൂൾ ജങ്ഷൻ മുതൽ അരിസ്റ്റോ ജങ്ഷൻ വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണി ജനുവരി നാലിന് മുൻപ് പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അരിസ്റ്റോ ജങ്ഷനു സമീപത്തെ ഗണപതി ക്ഷേത്രത്തിനു മുന്നിലെ രണ്ട് മാൻഹോൾ തകർന്നിരുന്നു. ഇതു പരിശോധിക്കാൻ എത്തിയപ്പോഴാണ് ജല അതോറിറ്റി സ്വീവേജ് വിഭാഗം അധികൃതർ സമീപത്തെ കുഴി കണ്ടെത്തിയത്. തുടർന്നാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.
