ഉദ്ഘാടനത്തിനൊരുങ്ങി വെള്ളറടയിലെ ഗ്രാമീണ റോഡുകൾ

IMG_20221220_142218_(1200_x_628_pixel)

വെള്ളറട:കത്തിപ്പാറ, പന്നിമല നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നു. ബി.എം ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കത്തിപ്പാറ – പന്നിമല- കുരിശുമല- കൂതാളി റിംഗ് റോഡ് യാഥാർത്ഥ്യമാകുന്നു. ഈ റോഡിന്റെ പുനരുദ്ധാരണം പൂർത്തിയായതോടെ മലയോരജനതയുടെ വർഷങ്ങളായുള്ള ദുരിതത്തിനാണ് പരിഹാരമാകുന്നത്. നാലുവർഷം മുൻപാണ് കത്തിപ്പാറ-പന്നിമല- കൂതാളി റിങ് റോഡിന്റെ നിർമാണം ആരംഭിച്ചത്.

 

വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഗ്രാമീണ റോഡാണ് കൂതാളി – കുരിശുമല – പന്നിമല – കത്തിപ്പാറ റിംഗ് റോഡ്. ഈ റോഡിന്റെ ബി എം ബി സി റബ്ബറൈസ്ഡ് ടാറിങ് ജോലികൾ പൂർത്തിയായി. 6.15 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിർവ്വഹണം. പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ട ചുമതല. ഈ റോഡിൻറെ പുനരുദ്ധാരണം പൂർത്തിയായതോടെ മലയോരജനതയുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നതെന്ന് സി. കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.

 

അമ്പൂരി, കള്ളിക്കാട് എന്നിവിടങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് നെടുമങ്ങാട്-ഷൊർളക്കോട് റോഡിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുന്നതിനുള്ള പുതിയൊരു യാത്രാമാർഗമാണ് ഇവിടെ യാഥാർഥ്യമാകുന്നത്. അതുപോലെ തീർത്ഥാടകർക്ക് ഗതാഗത കുരുക്കില്ലാതെ കുരിശുമലയിലെത്താനും ഈ റോഡ് വഴിയൊരുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!