ഭിന്നശേഷിക്കാര്‍ക്ക് ഭവനവായ്പ; അപേക്ഷ ക്ഷണിച്ചു

house

തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതരായ ഭിന്നശേഷിക്കാരില്‍ നിന്നും ഭവനവായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു. വീട് നിര്‍മ്മാണത്തിനും, വീട് വാങ്ങുന്നതിനും അര്‍ഹതയ്ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജിവനക്കാര്‍, സ്വന്തമായി തൊഴില്‍ ചെയ്യുന്ന സ്ഥിര വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം മാനേജിഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയക്കണം. പൂര്‍ണ്ണമായ രേഖകളോടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ www.hpwc.kerala.gov.in-ല്‍. ഫോണ്‍: 0471-2347768, 0471-2347156,7152,7153

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!