പൊതുഇടങ്ങളിൽ മാസ്ക് കർശനമാക്കിയേക്കും

IMG_20221222_095611_(1200_x_628_pixel)

തിരുവനന്തപുരം: രോഗവ്യാപന ശേഷി കൂടുതലുള്ള കോവിഡ് വകഭേദം ബിഎഫ്.7 രാജ്യത്ത് സ്ഥിരീകരിച്ചെങ്കിലും സംസ്ഥാനത്ത് നിലവിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. പ്രതിദിന രോഗവ്യാപനവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞുതന്നെ നിൽക്കുന്നതാണ് ആശ്വാസം. ഈ മാസം 1,431 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 51 പേരടക്കം ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം 391 മാത്രമാണ്.രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 540 മാത്രമാണ്. എങ്കിലും മുൻകരുതൽ എന്ന നിലയിൽ ജാഗ്രത വർധിപ്പിക്കാൻ ആരോഗ്യ വകുപ്പിന്‍റെ ഉന്നതതല യോഗം തീരുമാനിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം കർശനമാക്കിയേക്കും. രോഗലക്ഷണമുള്ളവരിലെ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!