നിയമസഭാ വളപ്പിൽ അന്താരാഷ്ട്ര പുസ്തകമേള

IMG_20221223_100837_(1200_x_628_pixel)

തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികോഘോഷങ്ങളുടെ ഭാഗമായി ജനുവരി 5 മുതൽ 15 വരെ നിയമസഭാ വളപ്പിൽ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കും.പ്രവേശനം സൗജന്യമാണ്.മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടി.പദ്മനാഭനെ ചടങ്ങിൽ ആദരിക്കും.’വായനയാണ് ലഹരി’ എന്ന സന്ദേശം ഉയത്തി വിദ്യാർത്ഥികൾക്കായി മേളയുടെ ഭാഗമായി കവിത,​കഥ,​കാർട്ടൂൺ രചനാ മത്സരങ്ങളുണ്ടാകും.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തങ്ങൾ നൽകും.പ്രഭാഷണങ്ങളും സംവാദങ്ങളും കലാപരിപാടികളും ഉണ്ടാകും.എം.എൽ.എയും നടനുമായ മുകേഷിന്റെ നേതൃത്വത്തിൽ നാടകവും ഗായികയും എം.എൽ.എയുമായ ദലീമയുടെ നേതൃത്വത്തിൽ ഗാനപരിപാടിയും ഉണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!