പൂവാർ ബസ് സ്റ്റാൻഡിൽ വിദ്യാർഥിയെ മർദിച്ച കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ

IMG_20221224_102010_(1200_x_628_pixel)

നെയ്യാറ്റിൻകര :പൂവാർ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ, നെടുമങ്ങാട് കൊപ്പത്തിൽ വീട്ടിൽ എം.സുനിൽ കുമാറിനെ (46) സസ്പെൻഡ് ചെയ്തു.വിദ്യാർഥിയെ അകാരണമായി മർദിക്കുകയും സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവം കോർപറേഷന് നാണക്കേടുണ്ടാക്കി എന്നതു പരിഗണിച്ചാണ് എംഡി: ബിജു പ്രഭാകറിന്റെ നടപടി. സംഭവം നടന്ന അന്നു തന്നെ കെഎസ്ആർടിസി വിജിലൻസ് സംഘം പൂവാർ ബസ് സ്റ്റാൻഡിൽ എത്തി, അന്വേഷണം നടത്തി എംഡിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!