കത്ത്​ വിവാദം: കേസ്​ തള്ളാനാകില്ലെന്ന്​ ഓംബുഡ്​സ്​മാൻ

IMG_20221227_214526_(1200_x_628_pixel)

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് മേയർക്കെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സുധീർഷാ പാലോട് തദ്ദേശസ്വയംഭരണ ഓംബുഡ്സ്​മാന് നൽകിയ കേസിൽ വാദം കേട്ടു. ഹൈകോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്​മാന് മുന്നിലുള്ള കേസും തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം ഓംബുഡ്​സ്​മാൻ ജസ്റ്റിസ് പി.എസ്​. ഗോപിനാഥൻ നിരസിച്ചു.ഹൈകോടതി തള്ളിയതുകൊണ്ട് ഓംബുഡ്​സ്​മാൻ കേസ് തള്ളണമെന്നില്ലെന്ന്​ അദ്ദേഹം പറഞ്ഞു. ഹൈകോടതി തള്ളിയ കേസിന്​ ഓംബുഡ്സ്​മാൻ പരിഗണിക്കുന്ന കേസുമായി ബന്ധമില്ലെന്ന്​ അദ്ദേഹം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!