നെയ്യാറ്റിൻകര : കടലേറ്റം വ്യാപകമായ തെക്കേകൊല്ലങ്കോട് മുതൽ പൊഴിയൂർ വരെ കടൽഭിത്തി നിർമിക്കുന്നു.ഇവിടെ ടെട്രാപോഡുകൾ സ്ഥാപിക്കാൻ 51 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതിയായതായി കെ.ആൻസലൻ എം.എൽ.എ. അറിയിച്ചു. സാങ്കേതിക അനുമതികൂടി ലഭ്യമായാൽ ടെൻഡർ നടപടികളിലേക്കു കടക്കാനാകും.കടലേറ്റം കാരണം പൊഴിയൂർ-കൊല്ലങ്കോട് തീരത്തിന് പലപ്രാവശ്യമാണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. വീടുകൾക്കും റോഡിനും പള്ളിക്കുമടക്കം നാശനഷ്ടങ്ങൾ സംഭവിച്ചു.
