സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധം

IMG_20221221_211547_(1200_x_628_pixel)

തിരുവനന്തപുരം: 61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധം. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാര്‍ഗനിര്‍ദേശം നല്‍കിയത്. മാസ്‌കിന് പുറമേ എല്ലാവരും കൈയില്‍ സാനിറ്റൈസര്‍ കരുതണമെന്നും മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!