കോവിഡ്; അടുത്ത 40 ദിവസം നിർണായകമെന്ന് കേന്ദ്രം

IMG_20221223_210227_(1200_x_628_pixel)

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും കേന്ദ്രം അറിയിച്ചു. വിദേശത്തുനിന്നു വരുന്നവരിൽ കോവി‍ഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ. രണ്ട് ദിവസത്തിനിടെ വിദേശത്തുനിന്നു വന്ന 39 യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളം സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു.6,000 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന രണ്ട് ശതമാനം ആൾക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!