ആക്കുളത്ത് സിനികഫെ പാർക്ക് തുറന്നു

IMG_20221231_212003_(1200_x_628_pixel)

തിരുവനന്തപുരം:നഗര ഹൃദയത്തോട് ചേർന്ന ആക്കുളം കായലിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട്  സിനിമ ചർച്ചകൾക്കും വർക്ക്‌ ഷോപ്പുകൾക്കും യാത്ര വിവരണങ്ങൾക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ  കീഴിലുള്ള ആക്കുളം ബോട്ട് ക്ലബ്ബിൽ പുതുതായി ആരംഭിച്ച  സിനികഫെ പാർക്കിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായി.

 

സിനിമ സൗഹൃദ കഫെയിൽ സിനിമ ചർച്ചകളോടൊപ്പം രുചിവൈവിധ്യങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കടൽ വിഭവങ്ങൾ, വെറൈറ്റി ദോശകൾ, ചൈനീസ്, നോർത്ത്  ഇന്ത്യൻ വിഭവങ്ങൾ എന്നിവയ്ക്ക് പുറമെ സന്ദർശകരുടെ ആവശ്യാനുസരണം  സിനികഫേ സ്പെഷ്യൽ മെനുവും ഇവിടെ ലഭ്യമാണ് . അതോടൊപ്പം ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി ആർട്ട് എംപോറിയവും  ഇവിടെ പ്രവർത്തിക്കും. കലാകാരന്മാർക്ക് വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കാനും കരകൗശലങ്ങളുടെ വിപണനത്തിനും അവസരമുണ്ട്. ആക്കുളം വാർഡ് കൗൺസിലർ എസ്. സുരേഷ്കുമാർ , ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഡി.റ്റി.പി.സി സെക്രട്ടറി ഷാരോൺ വീട്ടിൽ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!