കെഎസ്ആര്‍ടിസി ബസ്സില്‍ യുവതി കുഴഞ്ഞുവീണു; ട്രിപ്പ് റദ്ദാക്കി ആശുപത്രിയിലെത്തിച്ച് കണ്ടക്ടറും ഡ്രൈവറും

IMG_20230103_230058_(1200_x_628_pixel)

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരി കുഴഞ്ഞുവീണു, കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോചിത ഇടപെടലിൽ യാത്രക്കാരിയെ രക്ഷിച്ചു..ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ പാലോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലായിരുന്നു സംഭവം.തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ബസ്സിലെ യാത്രക്കാരിയായ ചാത്തന്നൂര്‍ സ്വദേശിയും ഐഎസ്ആര്‍ഒ ജീവനക്കാരിവുമായ 34 വയസ്സുള്ള ബബിതയാണ് ബസ്സില്‍ കുഴഞ്ഞു വീണത്. ഈ ബസിലെ കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറുമാണ് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്തത്.ബസ് ആറ്റിങ്ങല്‍ കഴിഞ്ഞപ്പോള്‍ യുവതി തല ബസ്സിനു പുറത്തേക്കിടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ സീറ്റില്‍ നേരെ ഇരുത്തി. പിന്നീട് ഇവര്‍ സീറ്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു.തുടര്‍ന്ന് യുവതിയെ ഉടന്‍തന്നെ ആശുപത്രിയിൽ എത്തിച്ചു.ബസ്സിലെ അത്യാവശ്യ യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റിവിട്ട് കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറും ആശുപത്രിയില്‍ത്തന്നെ തുടര്‍ന്നു. യുവതി അപകടനില തരണംചെയ്തതിനുശേഷമാണ് ഇവര്‍ ആശുപത്രിയില്‍നിന്ന് പോയത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!