ശ്രീകാര്യത്ത് ചന്തയിൽ സ്ഥാപിച്ചിരുന്നു ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി; കിലോമീറ്ററോളം ചുറ്റവളവിൽ ദുർഗന്ധം വ്യാപിച്ചു

IMG_20230104_101423_(1200_x_628_pixel)

തിരുവനന്തപുരം:   ശ്രീകാര്യത്ത് ചന്തയിൽ സ്ഥാപിച്ചിരുന്നു 250 കിലോ സംഭരണ ശേഷിയുടെ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി. പ്ലാന്‍റില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി മാലിന്യം റോഡിലേക്ക് ഒലിച്ചതോടെ കിലോമീറ്ററോളം ചുറ്റവളവിൽ ദുർഗന്ധം വ്യാപിച്ചു. നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയതാണ് പ്ലാന്‍റ് പൊട്ടാൻ കാരണമായത്.  ഫയർഫോഴ്സും നാട്ടുകാരുമാണ് പ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയത്. വാഹനങ്ങള്‍ തടഞ്ഞ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വെള്ളമൊഴിച്ച് പ്രദേശം വൃത്തിയാക്കി. കൗണ്‍സിലറുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തകർന്ന പ്ലാന്‍റ് താൽക്കാലിമായി അടച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!