മോഡൽ സ്‌കൂൾ ജംഗ്ഷൻ – അരിസ്റ്റോ ജംഗ്ഷൻ റോഡ് തുറന്നു

IMG_20230104_204542_(1200_x_628_pixel)

തിരുവനന്തപുരം: മാൻഹോൾ നവീകരണത്തിന് ശേഷം മോഡൽ സ്‌കൂൾ ജംഗ്ഷൻ – അരിസ്റ്റോ ജംഗ്ഷൻ റോഡ് ഇന്നലെ രാത്രി 7ഓടെ തുറന്നു. ഡിസംബർ 17ന് അടച്ചിട്ട റോഡിൽ 24 മണിക്കൂറും നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. തിങ്കളാഴ്ച പണി പൂർത്തിയായെങ്കിലും ട്രാഫിക് പൊലീസെത്തി പരിശോധിച്ച ശേഷമാണ് റോഡ് തുറന്നത്. ഇന്ന് മുതൽ ഗതാഗതം പൂർണതോതിലാകുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു. ക്രിസ്‌മസ് – പുതുവത്സര ആഘോഷങ്ങൾക്കിടെ നഗരഹൃദയത്തിലെ പ്രധാന റോഡ് അടച്ചിട്ടത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!