Search
Close this search box.

അഗസ്ത്യാർകൂട തീർത്ഥാടനത്തിന് 16ന് തുടക്കമാകും

IMG_20230103_233459_(1200_x_628_pixel)

വിതുര: അഗസ്ത്യാർകൂടതീർത്ഥാടനത്തിന് 16ന് തുടക്കമാകും.തീർത്ഥാടനത്തിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായി.31ദിവസമാണ് തീർത്ഥാടനം.ഫെബ്രുവരി 15ന് ട്രക്കിംഗ് സമാപിക്കും. വനംവകുപ്പിന്റെ www.forest.kerala.gov.in, serviceonline.gov.in/trekkingഎന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ഇന്ന് രാവിലെ 11മുതൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാംഒരു ദിവസം പരമാവധി 75പേർക്കാണ്‌ പ്രവേശനം.പൂജാദ്രവ്യങ്ങൾ,പ്ലാസ്റ്റിക്,മദ്യം,മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്,അതിരുമല എന്നിവിടങ്ങളിൽ ഇക്കോഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകളും ഉണ്ടാകും.നെയ്യാർ,കോട്ടൂർ,പേപ്പാറ,വനം വന്യജീവി സങ്കേതങ്ങളുടെ ചെക്ക്പോസ്റ്റുകളും കാട്ടുവഴികളിലും വനംവകുപ്പിന്റെ കർശനപരിശോധനകൾ ഉണ്ടാകും.വാർത്താവിനിമയ സംവിധാനത്തിനായി ബോണക്കാട്,പേപ്പാറ,അതിരുമല,നെയ്യാർ,കോട്ടൂർ എന്നിവിടങ്ങളിൽ വയർലസ് സ്റ്റേഷനുകളുമുണ്ടാകും.വനത്തിനുള്ളിൽ പാചകം ചെയ്യാൻ അനുവദിക്കില്ല.വനംവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഗൈഡുകൾക്കൊപ്പമാണ് യാത്ര ചെയ്യേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!