തിരുവനന്തപുരം: കിള്ളിപ്പാലത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ബൈക്കുകളിൽ ഇടിച്ചു. കിള്ളിപ്പാലത്ത് ട്രാഫിക് സിഗ്നലിന് മുന്നിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ഇടിച്ച കെഎസ്ആർടിസി ബസിനും ബൈക്കിനും സ്കൂട്ടറിനും കേടുപാടുണ്ടായി. ബൈക്ക് ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് നാട്ടുകാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.ഡ്രൈവർ മദ്യപിച്ചിരുന്നു എന്നാരോപിച്ചാണ് നാട്ടുകാർ ബഹളം വച്ചത്. പൊലീസ് സ്ഥലത്തെത്തി കെഎസ്ആർടിസി ഡ്രൈവറെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി.