പൂവാർ: വ്യാജ ശബ്ദരേഖയുണ്ടാക്കി വീട്ടമ്മയെ അപമാനിച്ച സംഭവത്തിൽ മദ്രസ മുൻ അധ്യാപകൻ അറസ്റ്റിൽ. പൂവാർ പൊലീസ് അറസ്റ്റ് ചെയ്ത വിഴിഞ്ഞം ടൗൺഷിപ് താഴെ വീട്ടുവിളാകത്തിൽ മുഹമ്മദ് ഷാഫിയെ (24) കോടതി റിമാൻഡ് ചെയ്തു. പൂവാർ ജമാഅത്തിലെ മദ്രസ അധ്യാപകനായിരുന്ന ഷാഫി, രണ്ടാം ക്ലാസുകാരൻ മദ്രസയിൽ എത്താത്തതിനെ തുടർന്നു കുട്ടിയുടെ മാതാവിനെ ഫോണിൽ വിളിച്ചതാണു തുടക്കം, പരിചയപ്പെട്ട ശേഷം ഫോണിൽ നിരന്തരം ശല്യപ്പെടുത്തി.വീട്ടമ്മ മദ്രസയിൽ പരാതിപ്പെടുകയും ഇയാളെ പിരിച്ചു വിടുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി, മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടമ്മയുടേതാണെന്ന തരത്തിൽ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ചു. വീട്ടമ്മ തന്നെ വിളിച്ചതായി കാട്ടി എഡിറ്റ് ചെയ്ത സ്ക്രീൻ ഷോട്ടുകളും പലർക്കും അയച്ചു. എന്നാൽ അന്വേഷണത്തിൽ ഇവ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.