കാട്ടാക്കട : നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികൾ ഉൾപ്പെടെ 7 പേർക്കു തെരുവു നായയുടെ കടിയേറ്റു. രാവിലെ 9നു നെയ്യാർ ഡാം സഞ്ചാര കേന്ദ്രത്തിലെ പൂന്തോട്ടത്തിനു സമീപം വച്ച് കേന്ദ്രത്തിലെത്തിയ പെൺ കുട്ടിക്കു നേരെ ആയിരുന്നു ആദ്യ ആക്രമണം. വൈകിട്ട് 6 മണിക്കിടെ സഞ്ചാര കേന്ദ്രത്തിന് ഉള്ളിലും പരിസരത്തുമുള്ള 7 പേരെ പട്ടി കടിച്ചു. നെയ്യാർ ഡാം പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ നിലമാമൂട് പ്ലാവിള എസ്.എസ്.വില്ലയിൽ ശിൽപ(28), നെയ്യാർ ഡാം സ്വദേശികളായ ശരൺ നാഥ്(19) ലക്ഷം വീട് സ്വദേശിനി സരസ്വതി(52) കണ്ണൻ കാല സ്വദേശി റോഷൻ(15) എന്നിവർക്ക് പുറമേ സഞ്ചാര കേന്ദ്രത്തിലെത്തിയ വെള്ളായണി സ്വദേശിനി ഉൾപ്പെടെ 3 പേർക്കും കടിയേറ്റു.