തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ജില്ലയിലെ ഒൻപത് ഹോട്ടലുകൾ പൂട്ടി. 58 കടകളിലാണ് പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളാണ് പൂട്ടിയത്. അപാകതകൾ കണ്ടെത്തിയ നിരവധി കടകൾക്ക് നോട്ടീസ് നൽകി.കിഴക്കേക്കോട്ട കരിമ്പനാൽ ആർക്കേഡിലെ പഞ്ചാബി ദാബാ, വഴുതയ്ക്കാട് അഡാർ തട്ടുകട, കുണ്ടമൺകടവിലെ പേരില്ലാത്ത തട്ടുകട, നാവായിക്കുളം ചായപ്പീടിക എന്നീ കടകളാണ് പൂട്ടിച്ചത്. വാനുകളിൽ പ്രവർത്തിക്കുന്ന കോട്ടൺഹിൽ സ്‌കൂളിന് സമീപത്തെ പൊടിയൻസ് ലെബനീസ് കഫേ, കുറവൻകോണം ഇസ്താംബൂൾ റോൾസ് ആൻഡ് ഗ്രിൽഡ്, മൊറോക്കൻ റോൾസ്, ടർക്കിഷ് ഡിലൈറ്റ് ഹിൽസ്, ടർക്കിഷ് ഓട്ടോമാൻ എന്നിവയും പൂട്ടി.