തിരുവനന്തപുരം:വഞ്ചിയൂരിൽ അലങ്കാര സ്ഥാപനത്തില്‍ ഇസ്തിരി പെട്ടിയിൽ നിന്ന് തീ പടർന്നു വന്‍ നാശ നഷ്ടം. വഞ്ചിയൂർ കോടതിക്കടുത്തുള്ള ചിറക്കുളം റോഡിൽ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആൻഡ് സിൽക്സിന്‍റെ ഉടമസ്ഥതയിലുള്ള അലങ്കാര സ്ഥാപനം പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിൽ ആണ് തീപിടിച്ചത്. ഒരു മണിക്കൂറോളം നേരത്തെ ശ്രമത്തിനൊടുവിൽ അംഗ്നിശമന സേന തീ കെടുത്തി.തുണി ഇസ്തിരി ഇടുന്ന പെട്ടി അമിതമായി ചൂട് ആയതിർന്ന് തീ പടരുകയുമായിരുന്നുവെന്നാണ് പ്രഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ നാല് ഫയർ ടെൻഡറുകളുടെ സഹായത്തോടെ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ കെടുത്തിയത്. സ്ഥാപനത്തിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തീപിടിത്തതില്‍ കത്തിനശിച്ചിട്ടുണ്ട്.
