വിളപ്പിൽശാല: ചൊവ്വള്ളൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തോട്ടുമുക്ക് സ്വദേശി രഞ്ജിന്‍റെ ബൈക്കിന് തീയിട്ടത്.വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.