Thiruvananthapuram vartha Malayalam latest news from Trivandrum
Search
Close this search box.

പത്താം ക്ലാസ് വിദ്യാർഥിനികളെ പൊന്മുടിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ

IMG_20230108_185348_(1200_x_628_pixel)

ബാലരാമപുരം: പത്താം ക്ലാസ് വിദ്യാർഥിനികളെ  പൊന്മുടിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കാഞ്ഞിരംകുളം കരിങ്കുളം പുതിയതുറ ഷാജി ഭവനിൽ വിഷ്ണു(24), കരിങ്കുളം പുല്ലുവിള കുഞ്ചുവീട്ടിൽ അനൂപ്(22) എന്നിവരെ പോക്സോ നിയമപ്രകാരം ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം.വിദ്യാർഥികളായ പെൺകുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബാലരാമപുരം പൊലീസ് ഇവരുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ആൺ സുഹൃത്തുക്കൾക്കൊപ്പം പൊന്മുടിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. അനൂപിന്റെ ചേട്ടന്റെ കാറിലാണ് നാലുപേരും പൊന്മുടിയിലെത്തിയത്.അനൂപാണ് കാർ ഓടിച്ചിരുന്നത്. തുടർന്ന് ബാലരാമപുരം പൊലീസ് ഇൻസ്പെക്ടർ ഡി.ബിജുകുമാർ ഇവരെ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വൈകിട്ടോടെ ഇവർ എത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ഒടുവിലാണ് അറസ്റ്റ്. പൊന്മുടിയിൽ പോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!