തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കെജിഎന്‍യു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് മുന്നിലാണ് ഇന്ന് രാവിലെ നഴ്‌സുമാരുടെ പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദിച്ചത്.രോഗിക്ക് ഡ്രിപ്പ് ഇടാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പ്രസീതയ്ക്ക് നേരെയായിരുന്നു കയ്യേറ്റം. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ സ്വദേശി അനുവിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.