തിരുവനന്തപുരം :നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി പത്മനാഭന് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകി. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
