നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ബിഗ് ബോസ് താരമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ ഫേസ്ബുക്ക് കുറിപ്പ് .മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ്. ആശുപത്രിയിൽ നിന്നുള്ള ചിത്രം ഉള്‍പ്പെടെ ദിയ ഫേയ്സ്ബുക്കിൽ കുറിച്ചു.
മൂന്ന് ദിവസം മുൻപ് മോളി വീട്ടിൽ ബോധം കെട്ട് വീഴുകയായിരുന്നു. കൊണ്ടുവന്ന അവസ്ഥയിൽ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറയുന്നതെന്നും മകന്‍ ജോളി പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും ജോളി പറയുന്നു.
ജോളിയുടെ ഗൂഗിൾ പേ നമ്പർ : 8606171648