വർക്കല : വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം പ്രവർത്തിച്ചു തുടങ്ങി. സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമായത്. ക്ലോക്ക് റൂം നിർമിച്ച് നാലര വർഷങ്ങൾക്കുശേഷമാണ് പ്രവർത്തനമാരംഭിച്ചത്.സ്റ്റേഷന്റെ പ്രവേശന കവാടത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലോക്ക് റൂമുള്ളത്. ഒരു ദിവസം സാധനങ്ങൾ സൂക്ഷിക്കുന്നതിന് 15 രൂപയാണ് ഈടാക്കുക. അടുത്ത ഓരോ ദിവസത്തിനും 20 രൂപ നൽകണം. ടൂറിസം, തീർഥാടന കേന്ദ്രമായ വർക്കലയിലെത്താൻ വിനോദസഞ്ചാരികളും തീർഥാടകരും പ്രധാനമായും ആശ്രയിക്കുന്നത് വർക്കല സ്റ്റേഷനെയാണ്