കന്യാകുളങ്ങര ബോയ്‌സ് സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും

IMG_20230110_192628_(1200_x_628_pixel)

കന്യാകുളങ്ങര:രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. പതിനൊന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തിയതെന്നും മിക്‌സഡ് സ്‌കൂളുകള്‍ പഠനാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വെമ്പായം ഗ്രാമപഞ്ചായത്തിലെ കന്യാകുളങ്ങര ഗവണ്മെന്റ് ബോയ്‌സ് സ്‌കൂള്‍ മിക്‌സഡ് സ്‌കൂളായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ മിക്‌സഡ് സ്‌കൂളായി പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോയ്‌സ് സ്‌കൂളാണിത്.

 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലിംഗ സമത്വം ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് കന്യാകുളങ്ങര ബോയ്‌സ് സ്‌കൂളില്‍ പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ ഒരുപോലെ പഠിക്കാം. മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍ ബോര്‍ഡില്‍ നിന്നും ബോയ്‌സ് എന്ന വാക്ക് മാറ്റി കന്യാകുളങ്ങര ഗവണ്മെന്റ് ഹൈസ്‌കൂള്‍ എന്നാക്കും. 356 ആണ്‍കുട്ടികളാണ് ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ ആവശ്യത്തിന് കെട്ടിടങ്ങളും കുട്ടികള്‍ക്ക് കളിക്കാന്‍ മൈതാനവുമുണ്ട്. എസ്.പി.സി, സ്‌കൗട്ട്, ലിറ്റില്‍കൈറ്റ്‌സ്, ജെ.ആര്‍.സി എന്നിവക്ക് പുറമെ പെണ്‍കുട്ടികള്‍ക്കായി ഗൈഡ്സും ആരംഭിക്കും.

 

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി ശ്രീകാന്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, വെമ്പായം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ബീന ജയന്‍, പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!