പൂക്കോട്ടുംപാടം : നാഗർകോവിലിലെ ഇരട്ടക്കൊലപാതക കേസിൽ മുങ്ങിയ പ്രതി 17 വർഷങ്ങൾക്കുശേഷം പിടിയിലായി. 2005-ൽ നാഗർകോവിൽ ഭൂതപാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു മുതലാളിമാർ തമ്മിലുള്ള ബിസിനസ് തർക്കത്തിന്റെ പേരിൽ നടന്ന അടിപിടിയിൽ ഒരു വിഭാഗം എതിർവിഭാഗത്തിലെ രണ്ടുപേരെ ഒരേ ദിവസം രണ്ട് സ്ഥലത്തായി വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്.
സംഭവത്തിൽ രണ്ട് കൊലപാതകക്കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലൊന്നിൽ മൂന്നാം പ്രതിയും മറ്റൊന്നിൽ ആറാം പ്രതിയുമായി പിടിയിലായി നാഗർകോവിൽ ജയിലിൽ കഴിയവേ ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങിയ തമിഴ്നാട് തിരുനെൽവേലി അഴകിയപാണ്ടിപുരം റഷീദ് (48) ആണ് 17 വർഷങ്ങൾക്കുശേഷം പൂക്കോട്ടുംപാടം ചുള്ളിയോടുനിന്ന് പിടിയിലായത്.ജാമ്യത്തിലിറങ്ങിയ പ്രതി വർഷങ്ങൾക്കുമുമ്പ് ചുള്ളിയോടുനിന്ന് വിവാഹം കഴിച്ച് ടാപ്പിങ് ജോലി ചെയ്ത് കുടുംബസമേതം കഴിയുകയായിരുന്നു