തിരുവനന്തപുരം: പാവപ്പെട്ടവന്‍ ക്രിക്കറ്റ് കളികാണേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍. ടിക്കറ്റ് ചാര്‍ജ് വര്‍ധനയെ കുറിച്ചാണ് പറഞ്ഞതെന്നും വിവാദം തെറ്റിദ്ധാരണയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.പാവപ്പെട്ടവന്‍ കളി കാണേണ്ട എന്നല്ല’, അസോസിയേഷന്‍ ഇത്രയധികം ടിക്കറ്റ് ചാര്‍ജ് ഈടാക്കുമ്പോള്‍ സാധാരണക്കാര്‍ കളികാണേണ്ട എന്നായിരിക്കും അവര്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുമ്പോഴാണ് പട്ടിണി കിടക്കുന്നവന്‍ കളി കാണാന്‍ പോവേണ്ട എന്ന് മന്ത്രി പറഞ്ഞത്. ഇത് മന്ത്രിക്കെതിരെ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു