തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കുടുംബം നിവേദനം നൽകി. പഠിച്ചു തീരുമാനമെടുക്കാം എന്നാണ് മുഖ്യമന്ത്രി കുടുംബത്തിന് നൽകിയിരിക്കുന്ന ഉറപ്പ്.നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കൂടാതെ പ്രത്യേക സംഘവും മരണം സംബന്ധിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. നിലവിലെ ക്രൈംബ്രാഞ്ചിൻ്റെ പ്രാഥമിക അന്വേഷണത്തിൽ തൃപ്‌തരാണെന്നാണ് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നയനയുടെ സഹോദരൻ മധു മാധ്യമങ്ങളോട് പ്രതികരിച്ചത്
