തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.കഴിഞ്ഞ ദിവസം കഴക്കൂട്ടത്തു നിന്ന് ആക്കുളത്തേക്ക് പോകുന്ന വഴിയിലുണ്ടായ ഗതാഗതക്കുരുക്ക് ടെക്നോപാർക്കിലെ ഇൻഫോസിസ്,യു.എസ്.ടി ഗ്ലോബൽ മുതലായ കമ്പനികളിലെ ഉദ്യോഗസ്ഥരെയും ലുലു മാൾ സന്ദർശകരെയും ഒരുപോലെ വലച്ചു. മുൻ നിരയിലേക്കെത്താൻ ഇരുചക്ര വാഹനങ്ങൾ ഫുട്പാത്ത് കൈയേറുന്നതിനാൽ കാൽനടയാത്രക്കാർക്കും യാത്ര ദുഷ്‌കരമാകുന്നു.രാവിലെയും വൈകിട്ടും സ്കൂൾ-ഓഫീസ് സമയങ്ങളിൽ മണിക്കൂറുകൾ കാത്തുനിന്നാണ് വാഹനങ്ങൾ പ്രധാന ജംഗ്ഷനുകൾ കടക്കുന്നത്.അമ്പലമുക്ക്-പരുത്തിപ്പാറ,പട്ടം-കേശവദാസപുരം,കവടിയാർ-കുറവൻകോണം,കിള്ളിപ്പാലം-ആര്യശാല എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം ഫലപ്രദമല്ല.
