തിരുവനന്തപുരം :ജനുവരി 15ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക അന്താരാഷ്ട്ര ഏകദിന മത്സരത്തിനായി ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം പ്രകാരം ഇൻസിഡന്റ് കമാൻഡർമാറെ നിയമിച്ചു. തിരുവനന്തപുരം തഹസീൽദാർ എം.എസ് ഷാജു, ചിറയിൻകീഴ് തഹസീൽദാർ വേണു.എസ് എന്നിവരെ ഇൻസിഡന്റ് കമാൻഡർമാരായി നിയമിച്ചുകൊണ്ട് ഡെപ്യൂട്ടി കളക്ടർ ജനറലും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായ അനിൽ ജോസ്.ജെ ഉത്തരവിറക്കി. മത്സരം കാണാൻ അയ്യായിരത്തോളം പേർ എത്തുമെന്നാണ് കണക്കാക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം അവ നേരിടുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമാണ് ഇൻസിഡന്റ് കമാൻഡർമാരുടെ ചുമതല.