തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സഞ്ജീവ് നായര്‍ ചുമതലയേറ്റു. വ്യാഴാഴ്ച ടെക്‌നോപാര്‍ക്കിലെത്തിയ അദ്ദേഹത്തെ ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മുന്‍ ആര്‍മി ഓഫീസറും പ്രഗത്ഭനായ ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് പ്രൊഫഷനലുമായ സഞ്ജീവ് നായര്‍ക്ക് ആര്‍മിയില്‍ പ്രധാനപ്പെട്ട മിഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം ഓപ്പറേഷന്‍സിലും ഓപ്പറേഷന്‍ സര്‍വീസസിലും ഓര്‍ഗനൈസേഷന്‍ സ്ട്രാറ്റജി നവീകരണത്തിലും സ്ട്രാറ്റജിക് പ്രൊജക്ട് മാനേജ്‌മെന്റിലും വലിയ ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ട്.
സൈബര്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ് സൊല്യൂഷന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഒരു എം.എസ്.എം.ഇയില്‍ സെയില്‍സ് ആന്‍ഡ് ബിസ്‌നസ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലെന്‍സ് (ഐ.ഡി.ഇ.എക്‌സ്) പ്രോഗ്രാം ഡയറക്ടര്‍ എന്ന നിലയില്‍ ആര്‍ ആന്‍ഡ് ഡി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അക്കാദമികള്‍, വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരെ ബന്ധപ്പെടുത്തി പ്രതിരോധ വകുപ്പില്‍ നവീകരണ പ്രവര്‍ത്തനങ്ങളും പ്രോട്ടോടൈപ്പ് വികസനവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രോഗ്രാമുകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് ഒരു എന്‍.ജി.ഒയുമായി ചേര്‍ന്ന് സാമൂഹിക വികസന മേഖലയിലും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.
മുംബൈ ഐ.ഐ.ടിയില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ എം ടെക്ക് പൂര്‍ത്തിയാക്കിയ സഞ്ജീവ് നായര്‍ ഗുര്‍ഗൗണ്‍ എം.ഡി.ഐയില്‍ നിന്ന് ബിസ്‌നസ് മാനേജ്‌മെന്റ് ഫോര്‍ ആംഡ് ഫോഴ്‌സ് എന്ന എക്‌സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മധ്യപ്രദേശ് മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനയറിങ്ങ് ആന്‍ഡ് ആര്‍മി വാര്‍ കോളേജില്‍ നിന്ന് ടെക്‌നോളജി, ഓപ്പറേഷന്‍സ്, എച്ച്.ആര്‍, സ്ട്രാറ്റജിക് മാനേജ്‌മെന്റ് പഠനവും സഞ്ജീവ് നായര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്