പോത്തൻകോട് : സമീപ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പോത്തൻകോട് പഞ്ചായത്തിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വളർത്തുപക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയാൽ മൃഗാശുപത്രിയിലോ ആരോഗ്യ വകുപ്പിലോ അറിയിക്കണം.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പോത്തൻകോട് പഞ്ചായത്ത് പ്രദേശത്ത് കോഴി, താറാവ് എന്നിവയുടെ ഇറച്ചി, തീറ്റ, മുട്ട തുടങ്ങിയവ കൈമാറ്റം ചെയ്യുവാനോ വില്പന നടത്തുവാനോ പാടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പ്രദേശത്തെ ഹോട്ടലുകളിൽ കോഴി, താറാവ് എന്നിവയുടെ മുട്ട, ഇറച്ചി, ആഹാര പദാർഥങ്ങൾ വിപണനം നിർത്തിവെച്ചു. വളർത്തുപക്ഷികളുടെ ആവാസസ്ഥലങ്ങൾ ശുചീകരിച്ച് മൃഗങ്ങളും പക്ഷികളുമായി ഇടപഴകുന്നവർ ആവശ്യമായ മുൻകരുതൽ പാലിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു