തിരുവനന്തപുരം : ഏജീസ് ഓഫീസ് വളപ്പിൽ കാലങ്ങളായി നിൽക്കുന്ന മുത്തശ്ശിമാവിന്റെ തൈകൾ സംസ്ഥാന വ്യാപകമായി നടുന്നു. സെക്രട്ടേറിയറ്റിലെ സമരഗേറ്റിനു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ മാവിന്റെ തൈ നട്ടു.കേരള സർവകലാശാലയുടെ ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാഫ്റ്റ് ചെയ്താണ് തൈകൾ ഉത്പാദിപ്പിച്ചത്. മാവിന്റെ നൂറോളം കമ്പുകളാണ് ഗ്രാഫ്റ്റിങ്ങിന് ശേഖരിച്ചത്.
ഒരു തൈ കിട്ടുമോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിൽനിന്നാണ് സംസ്ഥാനത്തുടനീളം തൈകൾ നടാനുള്ള പദ്ധതിയുടെ തുടക്കം.ഏജീസ് ഓഫീസിന്റെ പേരിലെ എ.ജി. എന്നീ ഇംഗ്ളീഷ് അക്ഷരങ്ങൾക്കൊപ്പം മാങ്ങാ എന്നതിന്റെ ഹിന്ദി വാക്കായ ആം എന്നതും ചേർത്താണ് മാവിന് ‘അഗാം’ എന്ന് പേരിട്ടത്