തിരുവനന്തപുരം: പേട്ടയിൽ ഗുണ്ടാസംഘം കാർ തടഞ്ഞു നിർത്തി നാലുപേരെ വെട്ടപ്പരുക്കേൽപ്പിച്ച സംഭവത്തിൽ 2 പ്രതികളെ പേട്ട പൊലീസ് ബെംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടി. ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ ഡ്രൈവർ ഇബ്രാഹിം , സഹായി സൽമാൻ എന്നിവരെയാണ് പിടികൂടിയത്. ഓംപ്രകാശ് ഉൾപ്പെടെ കേസിലെ മറ്റു ആറു പ്രതികൾ ഒളിവിലാണ്. ഇവർക്കായി ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം ശക്തമാക്കി.