ഇലകമൺ : ഇലകമൺ പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകൾ, ബേക്കറികൾ, കാറ്ററിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.അയിരൂർ തൃമ്പല്ലൂർ ഹോട്ടൽ, ഒമാൻ ഹോട്ടൽ, ചാവർകോട് കുക്കു ഹോട്ടൽ എന്നിവ അടപ്പിച്ചു. കുടിവെള്ള ഗുണനിലവാര പരിശോധനാ സാക്ഷ്യപത്രമില്ലാത്തതും ഖര, ദ്രാവക, മാലിന്യ സംസ്കരണം ശാസ്ത്രീയരീതിയിൽ അല്ലാത്തതും ജീവനക്കാർക്ക് ആരോഗ്യപരിശോധനാ കാർഡ് ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. തോണിപ്പാറ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുജിത്തിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, പബ്ലിക് ഹെൽത്ത് നഴ്‌സ് സുധകുമാരി, ജെ.എച്ച്.ഐ. മാരായ അനിൽകുമാർ, രാജീവൻ എന്നിവർ പരിശോധനയിൽ പങ്കെടത്തു.